മലയാളത്തിന്റെ പ്രിയ കവി വയലാര്‍ രാമവര്‍മ്മയുടെ വരികളില്‍ ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്ന് കെ.ജെ യേശുദാസ് ആലപിച്ച (സിനിമ: നദി) കാലാതീതമായ ഭക്തിഗാനമാണ് ‘നിത്യവിശുദ്ധയാം കന്യാമറിയമേ’. പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും സ്‌നേഹവും തുളുമ്പുന്ന ഈ ഗാനം ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.