മലയാള സംഗീതലോകത്തിലെ അനശ്വരമായ പ്രണയഗാനങ്ങളില്‍ ഒന്നാണ് ”നിത്യകാമൂകീ നിന്‍ മടിയില്‍ ഞാനൊരു…’. വയലാറിന്റെ കവിതയും, സംഗീതവും ചേര്‍ന്ന ഈ ഗാനം വെറും പ്രണയമല്ല – അത് ആഗ്രഹം, ആസക്തി, ആത്മബന്ധം എന്നിവയുടെ ഒരു ആഴമുള്ള അനുഭവമാണ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് അതില്‍ മുഴുകിപ്പോകുന്നു? അതിന് പിന്നിലെ രഹസ്യം എന്താണ്? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ്ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശദീകരിക്കുന്നു.