സമൂഹത്തിന്റെ വേദനകളും, അസമത്വങ്ങളും, മനുഷ്യന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളും വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളിലൂടെ ശക്തമായി മുഴങ്ങുന്നു. ഈ വീഡിയോയില്‍, വയലാറിന്റെ പ്രശസ്ത വിപ്ലവഗാനങ്ങളുടെ ഉള്ളടക്കം, അതിന്റെ സാമൂഹിക പ്രസക്തി തുടങ്ങിയവ വിശകലനം ചെയ്യുന്നു. ഓരോ വരിയും ഒരു ചിന്തയായി, ഓരോ പാട്ടും ഒരു പ്രസ്ഥാനമായി മാറുന്ന അത്ഭുത ലോകമാണ് വയലാറിന്റെ ഗാനലോകം. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി) സംസാരിക്കുന്നു.