AVG Views
ഹിമയുഗങ്ങളും മഞ്ഞുമലകളും/

ഹിമയുഗങ്ങളും മഞ്ഞുമലകളും

ലോകത്തിലെ കോടാനുകോടി ജനങ്ങള്‍ക്ക് ആതിഥ്യമരുളുന്ന ഭൂമിയുടെ പ്രായം ഏതാണ്ട് 460 കോടി വര്‍ഷം എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഏറെ ദൈര്‍ഘ്യമേറിയ ഈ കാലയളവില്‍ അതിശൈത്യം അനുഭവപ്പെട്ടിരുന്ന നിരവധി ഹിമയുഗകാലഘട്ടങ്ങള്‍ക്ക് നമ്മുടെ ഭൂമി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹിമയുഗകാലത്ത്, ഇന്ന് ധ്രുവപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന മഞ്ഞുപാളികള്‍ ഏറെ വിസ്തൃതമായ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. മാത്രമല്ല, ഭൗമോപരിതലമാകെ ഏറെ വ്യാപകമായി അനുഭവപ്പെട്ട ശൈത്യ-കാലാവസ്ഥ മൂലം വനങ്ങളും സസ്യലതാദികളും ഏറെ പുഷ്ടിപ്പെടുകയും ചെയ്തു.

കഴിഞ്ഞ 100 കോടി വര്‍ഷത്തിനുള്ളില്‍ ഇത്തരം 4 ഹിമയുഗകാലഘട്ടങ്ങളാണ് ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടത്. ഇവ ഓരോന്നും 10 കോടി വര്‍ഷത്തോളം നീണ്ടുനിന്നുവെന്നാണ് ശാസ്ത്രസമൂഹത്തിന്റെ അനുമാ നം. ഏതാണ്ട് 2 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടക്കം കുറിക്കുകയും ഇന്നേക്ക് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിക്കുകയും ചെയ്ത 'പ്ലേസ്റ്റോസിന്‍' ഹിമയുഗമാണ് ഇതില്‍ ഏറ്റവും അവ സാനത്തേത്. ഓരോ ഹിമയുഗത്തെയും പൊതുവില്‍ രണ്ടായി തരംതിരിക്കാം. ഏറ്റവുമധികം ശൈത്യം അനുഭവപ്പെടുന്ന 'ഹിമനഭീയാവസ്ഥ'യും താപനില അല്പം കൂടി വര്‍ധിച്ച 'ഹിമനഭിയാന്തരവസ്ഥ'യും. ഭൂമിയില്‍ ഏറ്റവും അവസാനം അനുഭവപ്പെട്ട പ്ലേസ്റ്റോസിന്‍ ഹിമയുഗത്തിലെ ഏറ്റവും തണുപ്പേറിയ 'ഹിമനഭീയാവസ്ഥ' ഇന്നേക്ക് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചു.

ഏകദേശം 1800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവപ്പെട്ട ഏറ്റവും അവസാനത്തെ 'ഹിമനഭിയാവസ്ഥ' കാലഘട്ടത്തില്‍ നമ്മുടെ ഭൂപ്രദേശത്തിന്റെ 40 ശതമാനത്തിലേറെ ഐസ്പാളികളാല്‍ മൂടപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ ഇവയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ കിലോമീറ്റര്‍ ആഴവുമുണ്ടായിരുന്നുവെത്രെ. ന്യൂസിലാന്‍ഡ്, ടാസ്മാനിയ തുടങ്ങിയ രാജ്യങ്ങളില്‍ പോലും നിരവധി 'മഞ്ഞുമലകള്‍' അഥവാ 'മഞ്ഞുതൊപ്പി കള്‍' അക്കാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു.

ഇപ്രകാരം 40 ശതമാനത്തിലേറെ ഭൂപ്രദേശം ഐസ്പാളികളാല്‍ നിറഞ്ഞിരുന്നതിനാല്‍, കടല്‍ജലത്തിന്റെ ഭാഗമായിത്തീരേണ്ടിയിരുന്ന ധാരാളം ജലം മഞ്ഞുമലകളായി രൂപാന്തരം പ്രാപിച്ചു. ഇത് അക്കാലത്ത് സമുദ്രജലനിരപ്പ് ഇന്നത്തെ സമുദജലനിരപ്പുമായി ചെയ്യുമ്പോള്‍ താഴുന്നതിനിടയാക്കി ക്രമാതീതമായി താഴുന്നതിനിടയാക്കി.

ഭൂമിയില്‍ ഏറ്റവും അവസാനം അനുഭവപ്പെട്ട ഹിമയുഗമായ 'പ്ലേസ്റ്റോസിന്‍' ഇന്നേക്ക് ഏതാണ്ട് 10,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനിച്ചുവെന്നു പറഞ്ഞല്ലൊ. ഇതേതുടര്‍ന്ന് ഏറെ വ്യാപകമായ ഭൂപ്ര ദേശത്തു നിന്നും മഞ്ഞുമലകളും മഞ്ഞുപാളികളും ഉരുകുകയും കടലിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന്, കരപ്രദേശത്തേക്ക അതിക്രമിച്ചു കയറി ഇഅന്നത്തെ അവസ്ഥ കൈവരിച്ചു. അങ്ങിനെ കരയെയും കടലിനെയും വേര്‍തിരിക്കുന്ന യഥാര്‍ത്ഥ 'ലക്ഷ്മണരേഖ' കടന്ന് ലോകമെമ്പാടും കരയുടെ വ്യാപകമായ ഒരു ഭൂപ്രദേശം കടല്‍ ഇന്ന് കയ്യടക്കിയിരിക്കുകയാണ്.

ഇന്ന് ഏത് കടല്‍ക്കരയില്‍ നിന്നായാലും, ഒരു നിശ്ചിത ദൂരം അകലത്തില്‍, തീരത്തിനു സമാന്തരമായി തിരമാലകള്‍ രൂപം കൊള്ളുന്നതു കാണാം. വാസ്തവത്തില്‍ ഈ പ്രദേശത്തിനപ്പുറത്താണ് യഥാര്‍ത്ഥ കടല്‍ പ്രദേശം. ഉള്‍ക്കടലില്‍ നിന്നും തീരത്തണയുന്ന തിരകള്‍ ഇന്ന് കടലിനുള്ളില്‍ സ്ഥിതിചെയ്യുന്ന കരയുടെ യഥാര്‍ത്ഥ അതിര്‍ത്തിയുമായി കൂട്ടിമുട്ടുന്നതുമൂലമാണ് നാം കാണുംവിധം തീരത്തുനിന്നും നിശ്ചിത അകലത്തില്‍ തിരമാലകള്‍ രൂപം കൊള്ളുന്നത്. കരയില്‍ നിന്നും കടലിലേക്ക് വളരെ ചെറിയ ചെരിവോടുകൂടി വ്യാപിച്ചുകിടക്കുന്ന കരപ്രദേശത്തിലൂടെ തിരമാലകള്‍ കരയിലേക്ക് സഞ്ചരിക്കുമ്പോള്‍ ക്രമേ കരയുടെ അടിത്തട്ടുമായുള്ള ഘര്‍ഷണം വര്‍ധിച്ചുവരുകയും തന്മൂലം തിരമാലകളുടെ മുന്‍ഭാഗം വേഗത്തില്‍ മുന്നോട്ട് കുതിക്കുകയും തിരമാലകളുടെ ഉയരം ക്രമേണ വര്‍ധിച്ചുവരുകയും ചെയ്യുന്നു. കരയില്‍ നിന്നും ഒരു നിശ്ചിതദൂരത്തില്‍ എത്തുന്നതോടുകൂടി അവ പൊട്ടിത്തകരുകയും പതഞ്ഞ് കരയിലേക്ക് പര്വേശിക്കുകയും പിന്നീട് കടലിലേക്ക് മടങ്ങുകയും ചെയ്യുന്നു.

ഹിമയുഗ കാലഘട്ടത്തില്‍ സമുദ്ര നിരപ്പ് താഴ്ന്ന നിലവാരത്തിലായിരിക്കുന്നതുമൂലം സ്വഭാവികമായും കടല്‍ജലം യഥാര്‍ത്ഥ സൂദ്രാതിര്‍ത്തിക്കുള്ളില്‍ നിലനില്ക്കും. ഇങ്ങനെ ഹിമയുഗകാലഘട്ട ത്തില്‍, കടല്‍ ഉള്‍വലിയുന്നതു മൂലം ലോകമെമ്പാടും ദശലക്ഷകണക്കിന് ഹെക്ടര്‍ ഭൂമിയാണ് വീണ്ടും കരപ്രദേശത്തിന് തിരികെ ലഭിക്കുക. മാത്രമല്ല, ഹിമയുഗകാലഘട്ടത്തില്‍, ഏതൊരു തീരപ്രദേശത്തും നമുക്കിന്ന് ദര്‍ശിക്കുവാന്‍ കഴിയുന്ന, കണ്ണിനു കുളിര്‍മയേകുന്ന, നയനമനോഹരമായ കാഴ്ചയായ, തീരത്തെ ആശ്ലേഷിക്കുന്ന തിരമാലകള്‍ തുലോം വിരളമായിരിക്കും.

ഹിമയുഗകാലഘട്ടത്ത് 'വൂളിമാമത്ത്' എന്ന ജീവിയെയാണ് മനുഷ്യന്‍ പ്രധാനമായും വേട്ടയാടിയിരുന്നത്. മാംസം, തുകല്‍, അസ്ഥികള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കായി ഈ മൃഗത്തെ അവര്‍ ഉപയോ ഗിച്ചിരുന്നു. ഹിമയുഗകാലഘട്ടം അവസാനിക്കുന്നതോടുകൂടി കുറ്റന്‍ മഞ്ഞുമലകള്‍ ധ്രുവപ്രദേശങ്ങളില്‍ നിന്നും ക്രമേണ പൊട്ടിയടര്‍ന്ന് സമുദ്രത്തിലൂടെ സാവധാനം ഒഴുകി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇവയാണ് 'ഐസ്ബര്‍ഗുകള്‍'. ഇവയ്ക്ക് ഒരു കാറിന്റെ വലുപ്പം മുതല്‍ പത്തോ അതില്‍ കൂടുതലോ കിലോമീറ്റര്‍വരെ നീളമുണ്ടാകാം. 1956ല്‍ കണ്ടെത്തിയതും 300 കിലോമീറ്ററിലധികം നീളമുള്ളതാണ്. ഇതില്‍ ഏറ്റവും വലുത്. ഗ്രീന്‍ലാന്റില്‍ നിന്നും 400ല്‍ പരം ഹിമ മലകള്‍ വര്‍ഷംതോറും ന്യൂഫൗണ്ട്‌ലാന്റിന്റെ കപ്പല്‍ ചാലുകളില്‍ ഇപ്രകാരം ഒഴുകിയെത്തുന്നുണ്ട്. കപ്പലുകളെ സംബന്ധിച്ചിടത്തോളം ഏറെ അപകടകാരികളാണ് വ. കൂറ്റന്‍ കപ്പലായ 'ടൈറ്റാനിക്' 1912ല്‍ അതിന്റെ കന്നിയാത്രയില്‍ തന്നെ ന്യൂ ഫൗണ്ട്‌ലാന്റിനടുത്തു വച്ച് ഒരു കൂറ്റന്‍ ഹിമമലയില്‍ ഇടിച്ചുതകര്‍ന്ന ദുരന്തകഥ ഇന്നും ലോകം മറന്നിട്ടില്ല.

Tags:
Related Post