AVG Views

വിദേശഫണ്ട് ബില്ലില്‍ രാഷ്ട്രീയ ചൂട് ; സഭകള്‍ക്ക് എതിര്‍പ്പ് ; നിലപാട് കര്‍ശനമാക്കി ബി.ജെപി

വിദേശ ഫണ്ട് നിയന്ത്രണ ബില്ലിനെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. ക്രൈസ്തവ സഭകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ബില്ലിലൂടെ മത-സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, ദേശീയ സുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാനാണ് നിയമമെന്ന നിലപാടിലാണ് ബിജെപി. ഇതിനിടെ, പി.സി ജോര്‍ജിനെ പോലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും വിഷയത്തെ കൂടുതല്‍ ചൂടേറിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. ഡോ.എ.വി ജോര്‍ജ് (മുന്‍ വൈസ് ചാന്‍സലര്‍,മഹാത്മഗാന്ധി) വിശകലനം ചെയ്യുന്നു.