AVG Views
ഒഴുകി നടക്കുന്ന ഭൂഖണ്ഡങ്ങള്‍/

ഒഴുകി നടക്കുന്ന ഭൂഖണ്ഡങ്ങള്‍

പണ്ടു പണ്ട്, അതായത് ഏകദേശം 600 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ, ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒന്നു ചേര്‍ന്ന് ഒരൊറ്റ 'സൂപ്പര്‍ഭൂഖണ്ഡമായി നിലനിന്നിരുന്നുവെന്ന് പറഞ്ഞാല്‍ അവി ശ്വസനീയമായി തോന്നാം. പക്ഷേ ഇതൊരു ചരിത്രസത്യമാണ്, 'പാന്‍ജിയ' ഓമനപ്പേരാണ് ഈ സൂപ്പര്‍ ഭൂഖണ്ഡത്തിന് നല്‍കിയിരുന്നത്.
ഏതാണ്ട് 600 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്ന് കരുതപ്പെടുന്നു പാന്‍ജിയായില്‍ വിഭജനത്തിന്റെ ലക്ഷണങ്ങളായ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ക്രമേണ അത് പൂര്‍ത്തീകരിക്കപ്പെടുകയും പാന്‍ജിയ പിളര്‍ന്ന് രണ്ട് സൂപ്പര്‍ ഭൂഖണ്ഡങ്ങള്‍ സ്യഷ്ടിക്കപ്പെടുകയും ചെയ്തു. ഇതില്‍ ഒന്ന് ഉത്തരാര്‍ധഗോളത്തിലും (ലോറേഷ്യ) മറ്റൊന്ന് ദക്ഷിണാര്‍ധഗോളത്തിലുമാണ് (ഗോണ്ടുവാന) സ്ഥിതി ചെയ്തിരുന്നത്. ഈ രണ്ട് സൂപ്പര്‍ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കടല്‍ പ്രദേശമാണ് 'റ്റെതീയന്‍ കടല്‍'. ലോറേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ വടക്കേ അമേരിക്കയും യൂറോപ്പുമായിരുന്നു. ഗോണ്ടുവാനയില്‍, ദക്ഷിണാര്‍ധഗോളത്തിലെ ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ഭൂഖണ്ഡങ്ങളും അംഗങ്ങളായിരുന്നു. തന്റെ ദീര്‍ഘകാല പഠന-ഗവേഷണങ്ങളില്‍ നിന്നും 'വെഗ്‌നര്‍' എന്ന ശാസ്ത്രജ്ഞനാണ് മേല്പറഞ്ഞ 'ശാസ്ത്രസത്യം' ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടിയത്. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തില്‍ പരസ്പരം വിഘടിച്ച് തെന്നിമാറിക്കൊണ്ടിരിക്കുകയാണ് ഭൂഖണ്ഡങ്ങള്‍ എന്ന തത്വം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് അവ സമര്‍ത്ഥിക്കു ന്നതിനുവേണ്ടി നിരവധി തെളിവുകളും അദ്ദേഹം നിരത്തുകയുണ്ടായി. ദക്ഷിണാര്‍ധഗോളത്തില്‍ സ്ഥിതി ചെയ്തിരുന്ന ഗോണ്ടുവാന പ്രദേശത്തായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്ഥാനം എന്നു പറഞ്ഞുവല്ലൊ. ഏതാണ്ട് മുന്നൂറ് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോ ണ്ടുവാനയില്‍ നിന്നും തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രെലിയ തുടങ്ങിയ രാജ്യങ്ങള്‍ വിഘടിക്കുകയും പരമാവധി ദൂരത്തേക്ക് അകന്ന് ഇന്നത്തെ നിലയില്‍ എത്തിച്ചേരുകയും ചെയ്തു.
300 മില്യണ്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഗോണ്ടുവാന പ്രദേശം, ഭൂമിയില്‍ ഏറെ ശൈത്യമനുഭവപ്പെടുന്ന ഹിമയുഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് വെഗ്‌നറുടെ അനുമാനം. ഇതിന് ഉപോദ്ബലകമായി നിരവധി തെളിവുകളും അദ്ദേഹം നിരത്തി, ഇതില്‍ ഏറ്റവും പ്രധാനം തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പാറകളില്‍ നിന്ന് ലഭിച്ചതും, ഒരേകാലത്ത് നിലനിന്നിരുന്നതുമായ ചെടികളുടെ ഫോസിലുകളാണ്. ഇതില്‍ ഏറ്റവും പ്രധാനം 'ഗ്ലോസോപ്റ്ററിസ്' എന്ന ഇനം ചെടിയുടെ ഫോസിലുകളാണ്. ഇന്ത്യയുള്‍പ്പെടെ മേല്പറഞ്ഞ രാജ്യങ്ങള്‍ ഒരൊറ്റ ഭൂഖണ്ഡമായി നിലനിന്നിരുന്നുവെന്നും, ആ ഭൂപ്രദേശമാകെ വ്യാപിച്ചിരുന്ന ചെടിയായിരുന്നു 'ഗ്ലോസോപ്റ്ററിസ്' എന്നുമാണ് വെഗ്‌നര്‍ ശാസ്ത്രീയമായി തെളിയിച്ചത്. കൂടാതെ ഗോണ്ടുവാന സൂപ്പര്‍ ഭൂഖണ്ഡത്തിലെ അംഗരാഷ്ട്രങ്ങളിലെ പാറകളെ വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കിയപ്പോള്‍, അവയൊക്കെ ഒരേ സ്വഭാവത്തോടു കൂടിയവയാണെന്ന് സംശയലേശമെന്യേ വെഗ്‌നര്‍ തെളിയിച്ചു. അങ്ങിനെ ഇന്ന് വളരെ അകലത്തില്‍ വേറിട്ട് സ്ഥിതി ചെയ്യുന്ന തെക്കേ അമേരി ക്ക, ഇന്ത്യ, മെഡഗാസ്‌കര്‍, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കരിങ്കല്ലുകളുടെ സമാനത ഏറെ വിസ്മയകരവും ആരെയും അമ്പരപ്പിക്കുന്നതുമാണെന്ന് തെളിഞ്ഞു. മാത്രമല്ല, അമേരിക്കയുടെ കിഴക്കന്‍ തീരവും ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരവും ഇന്ന് അയ്യായിരത്തില്‍പരം കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്നുവെങ്കിലും അവ ചേര്‍ത്തു വയ്ക്കുമ്പോള്‍ ആരെയും അമ്പരപ്പിക്കുന്ന സാമ്യമുണ്ടെന്ന വസ്തുതയും, തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തിന്റെയും, ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തിന്റെയും, ഭൗമശാസ്ത്രഘടനയും ജൈവവ്യവസ്ഥയും അവിടെ ജീവിച്ചിരുന്ന ജീവികളുടെ സമാനതയും വെഗ്‌നര്‍ ചൂണ്ടിക്കാട്ടി. ഇപ്രകാരം ധാരാളം തെളിവുകള്‍ നിരത്തിയാണ് വെഗ്‌നര്‍ തന്റെ സിദ്ധാന്തം ലോകത്തിന് മുമ്പില്‍ തെളിയിച്ചത്. ഭൂഖണ്ഡങ്ങളും കടലിന്റെ അടിത്തട്ടും ചേര്‍ന്നതാണ് ഭൂമിയുടെ പുറംതോട്. ഇത് ഖരരൂപത്തിലുള്ളതും, ഭൂമിയുടെ ഉള്‍ഭാഗത്തെ അപേക്ഷിച്ച് സാന്ദ്രത കുറഞ്ഞതൂമാണ്. പുറംതോടിന്റെ അവിഭാജ്യഘടകമായ ഭൂഖണ്ഡങ്ങള്‍ ഏറെ സാന്ദ്രത കൂടിയതും വഴുവഴുക്കന്‍ സ്വഭാവത്തോടുകൂടിയതുമായ ഉള്‍ഭാഗ പ്രതലത്തിലൂടെ തെന്നിമാറിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് ഭൂഖണ്ഡങ്ങള്‍ ഒഴുകി നടക്കുന്നത്. അഥവാ പരസ്പരം അകലുകയും അടുക്കുകയും ചെയ്യുന്നത്. വരുംഭാവിയില്‍ എന്താണ് സംഭവിക്കുക എന്നതും ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ വെഗ്‌നര്‍ പ്രവചിച്ചിട്ടുണ്ട്. ഇപ്പോള്‍ പരമാവധി അകന്നു നില്ക്കുന്ന ഭൂഖണ്ഡങ്ങള്‍ കാലക്രമേണ ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തിലൂടെ തെന്നിമാറി വീണ്ടും അടുത്തുവരും, അങ്ങിനെ 100 കണക്കിന് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, മുന്‍പ് സൂചിപ്പിച്ച ലോറേഷ്യ, ഗോണ്ടുവാന എന്നീ സൂപ്പര്‍ ഭൂഖണ്ഡങ്ങള്‍ക്ക് സമാനമായ മറ്റൊരു സൂപ്പര്‍ഭൂഖണ്ഡം സൃഷ്ടിക്കപ്പെടും. പക്ഷേ പുതിയ സൂപ്പര്‍ ഭൂഖണ്ഡത്തിലെ പങ്കാളികള്‍ വ്യത്യസ്തരായിരിക്കും. അങ്ങിനെ കാലചക്രതിരിച്ചിലില്‍ കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ട് ഈ പ്രക്രിയ-ഭൂഖണ്ഡങ്ങളുടെ പിളരലും, വീണ്ടുമുള്ള കൂടിച്ചേരലും അനു സ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും.

Tags:
Related Post