യുഎസ്-ഇറാന്‍ സംഘര്‍ഷം വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുകയാണ്. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി തെളിയിക്കുന്നു. ലോകത്തിലെ എണ്ണവിതരണത്തിന്റെ പ്രധാന വഴിയായ ഹോര്‍മുസ് അടച്ചാല്‍ എന്താകും സംഭവിക്കുക? ഇത് യുദ്ധത്തിലേക്കുള്ള ആദ്യപടിയാണോ? അല്ലെങ്കില്‍ സമ്മര്‍ദ്ദ രാഷ്ട്രീയമോ? ഇതിനിടെ, രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ യുദ്ധം ഒഴിവാക്കുമോ? അല്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവുമോ? ഡോ.എ.വി ജോര്‍ജ് (മുന്‍വൈസ് ചാന്‍സലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി) വിശകലനം ചെയ്യുന്നു.